ക​ന്യാ​സ്ത്രീ​സ​മ​ര​ത്തി​നു വി​ദ്യാ​ർ​ഥി​ക​ൾ: പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നു ക​മ്മീ​ഷ​ൻ
Monday, September 16, 2019 11:31 PM IST
തൃ​ശൂ​ർ: എ​റ​ണാ​കു​ള​ത്തു വ​ഞ്ചി​സ്ക്വ​യ​റി​ൽ ജ​ല​ന്ധ​ർ വി​ഷ​യ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തി​യ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ പ​ന്ത​ലി​ലേ​ക്കു വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു​പോ​യി പ്ല​ക്കാ​ർ​ഡ് പി​ടി​ച്ചു മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ച സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നും അ​ധ്യാ​പ​ക​ർ​ക്കു​മെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

തൃ​ശൂ​ർ കി​രാ​ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ൽ​സ​ബീ​ൽ ഗ്രീ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് സി​ബി​എ​സ്ഇ ഡ​യ​റ​ക്ട​ർ​ക്കും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​ക്കും നി​ർ​ദേ​ശം ന​ല്കി.

പ്ര​വാ​സി മ​ല​യാ​ളി​യാ​യ ടി.​എ​ൽ. ആ​ന്‍റ​ണി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​മ്മീ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ എ​ന്നി​വ​രി​ൽ​നി​ന്നു റി​പ്പോ​ർ​ട്ട് വാ​ങ്ങി. 2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 12 വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പ​ൽ പ​ങ്കെ​ടു​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ട്.

ന​ല്ല പൗ​ര​ൻ​മാ​രാ​യി കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു കു​ട്ടി​ക​ളെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച​തെ​ന്നാ​ണു പ്രി​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​നെ അ​റി​യി​ച്ച​ത്. ഇ​തു വൈ​വി​ധ്യ​മാ​ർ​ന്ന പ​ഠ​നാ​നു​ഭ​വ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന പ്രി​ൻ​സി​പ്പ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം ക​മ്മീ​ഷ​ൻ ത​ള്ളി. വി​ദ്യാ​ർ​ഥി​ക​ളെ സ​മ​ര​പ്പ​ന്ത​ലി​ൽ കൊ​ണ്ടു​പോ​യി മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ച​തു ജ​ന​ന·​യ്ക്കും രാ​ഷ്ട്ര​പു​രോ​ഗ​തി​ക്കും സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന പ്രി​ൻ​സി​പ്പ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ 51 എ ​വി​വ​ക്ഷി​ക്കു​ന്ന മൗ​ലി​ക​മാ​യ ക​ട​മ​ക​ൾ പ​രി​പാ​ലി​ക്കാ​നാ​ണു കു​ട്ടി​ക​ളെ സ​ജ്ജ​മാ​ക്കേ​ണ്ട​തെ​ന്നു ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

മ​ത​സ്പ​ർ​ധ കൂ​ടാ​തെ ഏ​കോ​ദ​ര സ​ഹോ​ദ​ര​രെ​പ്പോ​ലെ ജീ​വി​ക്കാ​നു​ള്ള പാ​ഠ​മാ​ണു കു​ട്ടി​ക​ൾ​ക്കു ന​ൽ​കേ​ണ്ട​ത്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​തേ​ത​ര​ത്വ​ത്തി​ൽ​നി​ന്നു പ്രി​ൻ​സി​പ്പ​ൽ വ്യ​തി​ച​ലി​ച്ച​താ​യും ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു. പ്രി​ൻ​സി​പ്പ​ലി​ന്‍റെ പ്ര​വൃ​ത്തി അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.