ചേ​ലാ​മ​റ്റ​ത്ത് ലോ​റി​ക്കു​പി​ന്നി​ൽ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Monday, September 16, 2019 1:25 PM IST
പെ​രു​മ്പാ​വൂ​ർ: എം​സി റോ​ഡി​ൽ ചേ​ലാ​മ​റ്റം കാ​രി​ക്കോ​ട് പ​മ്പി​നു സ​മീ​പം ലോ​റി​ക്കു പി​റ​കി​ൽ കാ​റി​ടി​ച്ച് യുവാവ് മ​രി​ച്ചു. മൂ​ന്നു പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ളത്തെ സ്വകാര്യ ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ല​ടി മെ​ട്രോ ഗ്രൂ​പ്പ് ഉ​ട​മ ഇ​ട്ടി​യാ​ട്ടു​ക​ര കോ​യ​യു​ടെ മ​ക​ൻ ആ​ദി​ൽ (24) ആ​ണ് മ​രി​ച്ച​ത്. ഒപ്പമുണ്ടായിരുന്ന നി​സാം (23), വൈ​ശാ​ഖ് (26), രാ​ഹു​ൽ (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പു​ല​ർ​ച്ചെ ഒന്നോടെയായിരുന്നു അ​പ​ക​ടം. പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ലോ​റി​ക്ക് പി​റ​കി​ലാ​ണ് കാ​ർ ഇ​ടി​ച്ച​ത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

ആ​ദി​ലി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ശ്രീ ​മൂ​ല​ന​ഗ​രം ചു​ള്ളി​ക്കാ​ട് ജു​മാ മ​സ്ജി​ദി​ൽ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.