സ​ർ​ക്കാ​ർ പ്ര​ശം​സ​യി​ൽ വ​ഹാ​ബി​നു ഖേ​ദം; അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി
Saturday, September 14, 2019 5:42 PM IST
മ​ല​പ്പു​റം: പ്ര​ള​യ ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​തു സ​ർ​ക്കാ​രി​നേ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും അ​ഭി​ന​ന്ദി​ച്ചു​ള്ള വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് മു​സ്ലിം ലീ​ഗ് നേ​താ​വും എം​പി​യു​മാ​യ അ​ബ്ദു​ൾ വ​ഹാ​ബ്. പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ടാ​യ വി​ഷ​മ​ത്തി​ൽ നി​ർ​വ്യാ​ജം ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നെ​ന്നും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ത​ല​കു​നി​യു​ന്ന​തി​നു താ​ൻ കാ​ര​ണ​മാ​വി​ല്ലെ​ന്നും അ​ബ്ദു​ൾ വ​ഹാ​ബ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു വ​ഹാ​ബി​ന്‍റെ വി​ശ​ദീ​ക​ര​ണം.

അ​ബ്ദു​ൾ വ​ഹാ​ബി​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

പ്ര​ള​യ​കാ​ല​ത്തു നി​ല​ന്പൂ​രി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട 59 പേ​രു​ടെ കു​ടും​ബ​ങ്ങ​ളെ വി​ളി​ച്ചു ചേ​ർ​ത്ത് സ​ർ​ക്കാ​ർ ന​ട​ത്തി​യ യോ​ഗ​ത്തി​ലെ എ​ന്‍റെ പ്ര​സം​ഗ​ത്തി​ൽ നി​ന്ന് ചി​ല ഭാ​ഗ​ങ്ങ​ൾ മാ​ത്രം അ​ട​ർ​ത്തി​യെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കു​ന്നു.

നാ​ടി​നെ ഞെ​ട്ടി​ച്ച വ​ൻ ദു​ര​ന്ത​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ൽ നി​ന്നും ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ​തി​ന്‍റെ വേ​ദ​ന​യി​ൽ നി​ന്നും മോ​ചി​ത​രാ​വാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ന്പി​ൽ അ​വ​ർ​ക്ക് അ​ൽ​പ​മെ​ങ്കി​ലും പ്ര​തീ​ക്ഷ​യും ആ​ശ്വാ​സ​വും ന​ൽ​കാ​നാ​ണു ഞാ​ൻ ശ്ര​മി​ച്ച​ത്.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു ഈ ​യോ​ഗ​ത്തി​ൽ പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ​ണം കൈ​യി​ൽ ഉ​ണ്ടാ​യി​ട്ടും അ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി ചി​ല​വ​ഴി​ക്കാ​നോ ആ​ളു​ക​ൾ​ക്ക് എ​ത്തി​ക്കാ​നോ സാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന വി​മ​ർ​ശ​ന​വും ഉ​ന്ന​യി​ച്ചു.
ന​ഷ്ട​പ​രി​ഹാ​ര തു​ക ഉ​ട​ൻ ല​ഭ്യ​മാ​വും എ​ന്നു പ​റ​ഞ്ഞ​ത് ആ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തോ​ടൊ​പ്പം വേ​ദി​യി​ലു​ള്ള സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​ടെ ശ്ര​ദ്ധ വി​ഷ​യ​ത്തി​ൽ പ​തി​യാ​ൻ കൂ​ടി​യാ​യി​രു​ന്നു. മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​പ്പെ​ട്ട കെ.​പി.​എ മ​ജീ​ദ് സാ​ഹി​ബ് ആ​വ​ശ്യ​പ്പെ​ട്ട 10 ല​ക്ഷം മാ​ത്ര​മ​ല്ല, അ​തി​ലേ​റെ​യാ​ണ് ജീ​വ​ന്‍റെ വി​ല എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ പ​രാ​മ​ർ​ശി​ച്ച വാ​ച​കം. അ​തും ചി​ല​ർ വ​ള​ച്ചൊ​ടി​ച്ചു. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ങ്ങ​ൾ വെ​ടി​ഞ്ഞ് ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ന​മ്മ​ൾ ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​റു​ള്ള​ത്. എ​ന്‍റെ നേ​താ​ക്ക​ൾ എ​ന്നെ പ​ഠി​പ്പി​ച്ച​തും അ​താ​ണ്.

ദു​ര​ന്ത ഭൂ​മി​യി​ൽ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​വു​ന്ന ഏ​തു പ​ദ്ധ​തി​യോ​ടും സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​വു​ക എ​ന്ന​താ​യി​രു​ന്നു ആ ​സ​മ​യ​ത്ത് ഞാ​ൻ സ്വീ​ക​രി​ച്ച സ​മീ​പ​നം. റീ ​ബി​ൽ​ഡ് നി​ല​ന്പൂ​ർ പ​ദ്ധ​തി​യി​ൽ അ​വ​ർ എ​ന്നെ ഉ​ൾ​പെ​ടു​ത്തി​യ​പ്പോ​ൾ അ​തു സ​മ്മ​തി​ച്ച​തും ഈ ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്. ഒ​രു ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ട് നി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ല​ല്ലോ.

ആ​ളു​ക​ളി​ൽ ആ​ശ്വാ​സം ന​ൽ​കു​ന്ന ത​ര​ത്തി​ൽ ഞാ​ൻ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ മാ​ത്രം അ​ട​ർ​ത്തി​യെ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രു​ടെ ര​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്ക് പ്ര​വ​ർ​ത്ത​ക​ർ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്കെ​തി​രി​ൽ ഒ​രു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി എ​ന്ന നി​ല​ക്ക് യു ​ഡി എ​ഫ് സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളെ എ​ന്നും ഉ​റ​ക്കെ പ​റ​യാ​ൻ ഒ​രു മ​ടി​യു​മി​ല്ല.

എ​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ ന​യ​നി​ല​പാ​ടു​ക​ൾ​ക്ക് എ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ, പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​തി​ൽ വി​ഷ​മം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഞാ​ൻ നി​ർ​വ്യാ​ജം ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തു​ക​യാ​ണ്. എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ത​ല​കു​നി​യു​ന്ന​തി​നു ഞാ​ൻ കാ​ര​ണ​മാ​വി​ല്ല. പ്രി​യ പി​താ​വി​ന്‍റെ വ​ഴി പി​ന്തു​ട​ർ​ന്നാ​ണ് ഞാ​ൻ എം.​എ​സ്.​എ​ഫി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് ഒ​രു സാ​ധാ​ര​ണ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​ർ​ന്ന​തി​നാ​ൽ എ​നി​ക്ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മ​ന​സ്സി​ലാ​വും. നി​ല​ന്പൂ​രി​ന്‍റെ വീ​ണ്ടെ​ടു​പ്പി​നു ഞാ​ൻ എ​പ്പോ​ഴും മു​ൻ​പ​ന്തി​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കും എ​ന്നു കൂ​ടി ഉ​റ​പ്പ് ന​ൽ​കു​ന്നു.


വ​ഹാ​ബി​ന്‍റെ പ​രാ​മ​ർ​ശം സം​ബ​ന്ധി​ച്ച വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് മു​സ്ളിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. വ​ഹാ​ബി​ന്‍റെ വി​ശ​ദീ​ക​ര​ണം വ​ന്ന​തോ​ടെ ആ ​വി​ഷ​യം അ​വ​സാ​നി​ച്ചു. വ​ഹാ​ബി​ന്‍റെ പ്ര​സം​ഗ​ത്തി​ൽ​നി​ന്നു ചി​ല ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ത്തി​യെ​ടു​ത്തു പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

നി​ല​ന്പൂ​ർ പോ​ത്തു​ക​ല്ലി​ൽ അ​ബ്ദു​ൾ വ​ഹാ​ബ് ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണു വി​വാ​ദ​മാ​യ​ത്. പ്ര​സം​ഗം ഇ​ട​തു​സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.