ടോം ​ല​താ​മി​ന് സെ​ഞ്ചു​റി; കി​വീ​സ് കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്
Monday, August 26, 2019 2:00 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ന്യൂ​സി​ല​ൻ​ഡ് കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 244ന് ​എ​തി​രേ നാ​ലാം ദി​നം അ​വ​സാ​നി​ക്കു​മ്പോ​ൾ ന്യൂ​സി​ല​ൻ​ഡ് അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 382 റ​ണ്‍​സ് എ​ടു​ത്തി​ട്ടു​ണ്ട്. ബി​ജെ വാ​ട്‌​ലിം​ഗ്(81), കോ​ളി​ൻ ഡെ ​ഗ്രാ​ൻ​ഡ്ഹോം(83) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

സെ​ഞ്ചു​റി നേ​ടി​യ ടോം ​ല​താ​മി​ന്‍റെ(154) ബാ​റ്റിം​ഗാ​ണ് കി​വീ​സ് ഇ​ന്നിം​ഗ്സി​ന് ക​രു​ത്തു​പ​ക​ർ​ന്ന​ത്. ക്യാ​പ്റ്റ​ൻ കെ​യ്‌​ൻ വി​ല്യം​സ​ൺ(20), റോ​സ് ടെ​യ്‌​ല​ർ(23), ഹെ​ന്‍‌​റി നി​ക്കോ​ൾ​സ്(15) എ​ന്നി​വ​ർ​ക്ക് കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. ദി​ൽ​റു​വാ​ൻ പെ​രേ​ര മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി.

ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.