പാ​ലാ​യി​ൽ ഒ​രു പേ​രും പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ല, തീ​രു​മാ​നം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യി​ൽ: ജോ​സ​ഫ്
Sunday, August 25, 2019 11:29 PM IST
തൊ​ടു​പു​ഴ: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി ഇ​പ്പോ​ൾ ഒ​രു പേ​രും പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് പി.​ജെ. ജോ​സ​ഫ്. ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യാ​ണു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്കു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നെ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്നു​മാ​ണു ജോ​സ് കെ. ​മാ​ണി​യും പ​റ​ഞ്ഞ​ത്. ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ൻ തീ​രു​മെ​ന്നും നേ​തൃ​യോ​ഗം വി​ളി​ച്ചു കൂ​ട്ടി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജോ​സ​ഫ് ഗ്രൂ​പ്പാ​ണ് ഒൗ​ദ്യോ​ഗി​ക വി​ഭാ​ഗം എ​ന്നു പ​റ​യു​ന്നു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ത് ആ​ർ​ക്കും അ​വ​കാ​ശ​പ്പെ​ടാ​വു​ന്നാ​ണ​ല്ലോ എ​ന്നാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണം.

കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന പാ​ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു സെ​പ്റ്റം​ബ​ർ 23-നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. 27-ന് ​വോ​ട്ടെ​ണ്ണ​ൽ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ട്ട​യം ജി​ല്ല​യി​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു. ബു​ധ​നാ​ഴ്ച മു​ത​ൽ സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. അ​ഞ്ചി​നു സൂ​ക്ഷ്മ പ​രി​ശോ​ധ​ന. ഏ​ഴാ​ണു പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.