ശ്രീ​ന​ഗ​റി​ൽ തി​ങ്ക​ളാ​ഴ്ച സ്കൂ​ളു​ക​ൾ തു​റ​ക്കും; സു​ര​ക്ഷ ഉ​റ​പ്പെ​ന്നു ഭ​ര​ണ​കൂ​ടം
Saturday, August 17, 2019 9:26 PM IST
ശ്രീ​ന​ഗ​ർ: ശ്രീ​ന​ഗ​റി​ലെ 190 സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മേ​ഖ​ല​യി​ലെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്ന് ഭ​ര​ണ​കൂ​ട വ​ക്താ​വ് അ​റി​യി​ച്ചു.

ല​സ്ജാ​ൻ, സാ​ൻ​ഗ്രി, പ​ന്ഥാ​ചൗ​ക്, നൗ​ഗാം, രാ​ജ്ബാ​ഗ്, ജ​വ​ഹ​ർ ന​ഗ​ർ, ഗാ​ഗ്രി​ബാ​ൽ, ധാ​ര, തീ​ഡ്, ബ​താ​മ​ലു, ഷാ​ൽ​ടെം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച തു​റ​ക്കു​ന്ന​ത്. ഇ​തി​നു​മു​ന്നോ​ടി​യാ​യി ശ്രീ​ന​ഗ​ർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഷാ​ഹി​ദ് ഇ​ഖ്ബാ​ൽ ചൗ​ധ​രി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും യോ​ഗം വി​ളി​ച്ച​താ​യും വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ഈ​ദാ, വെ​യ്ൻ​വാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല സ്കൂ​ളു​ക​ളും തു​റ​ക്കും. കു​ട്ടി​ക​ൾ​ക്കു അ​ധ്യ​യ​ന ദി​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​തു പ​രി​ഗ​ണി​ച്ച് ക്ലാ​സു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കു​മെ​ന്നു ചൗ​ധ​രി അ​റി​യി​ച്ചു.

ഈ ​മാ​സം അ​ഞ്ചു മു​ത​ൽ ജ​മ്മു കാ​ഷ്മീ​രി​ന്‍റെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.