കാ​ഷ്മീ​രി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റി​നെ അ​പ​ല​പി​ച്ച് രാ​ഹു​ൽ
Friday, August 16, 2019 11:17 PM IST
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഗു​ലാം അ​ഹ​മ്മ​ദ് മി​ര്‍, മു​തി​ര്‍​ന്ന നേ​താ​വ് ര​വീ​ന്ദ​ര്‍ ശ​ര്‍​മ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ എ​ന്തി​ന്‍റെ പേ​രി​ലാ​ണ് ഒ​രു ദേ​ശീ​യ പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തെ​ന്ന് രൈാ​ഹു​ൽ ചോ​ദി​ച്ചു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​ട​യ്ക്ക​ൽ ക​ത്തി​വെ​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ രാ​ഹു​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​ഭ്രാ​ന്ത​ൻ രീ​തി​ക​ൾ​ക്ക് മാ​റ്റ​മി​ല്ലേ​യെ​ന്നും ചോ​ദി​ച്ചു. നേ​ര​ത്ത, കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തി​ന് മു​ന്നെ​യാ​ണ് ര​ണ്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് വ​ക്താ​വാ​ണ് ര​വീ​ന്ദ​ര്‍ ശ​ര്‍​മ. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ന്‍ നേ​ര​ത്തെ ത​ന്നെ നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചെ​ങ്കി​ലും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ഇ​രു​വ​രോ​ടും സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​ലീ​സ് നേ​താ​ക്ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഗു​ലാം അ​ഹ​മ്മ​ദ് മി​റി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.