മന്ത്രിയുടെയും എസ്പിയുടെയും വാഹനങ്ങൾ ബ്ലോക്കിൽ പെട്ടു; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
Friday, August 16, 2019 5:02 PM IST
കൊല്ലം: മന്ത്രിയുടെയും എസ്പിയുടെയും വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ട സംഭവത്തിൽ ശൂരനാട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പടെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെയും എസ്പി ആർ.ഹരിശങ്കറിന്‍റെയും വാഹനങ്ങൾ ഗതാഗതക്കുരുക്കിലായ സംഭവത്തിൽ സുരക്ഷാ വീഴ്ചയാരോപിച്ചാണ് പോലീസുകാർക്കെതിരേ നടപടിയെടുത്തത്.

കഴിഞ്ഞ ദിവസം കൊല്ലത്തെ മയ്യത്തുംകരയിലാണ് സംഭവമുണ്ടായത്. മന്ത്രിയുടെയും എസ്പിയുടെയും വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ട് 20 മിനിറ്റോളം വഴിയിൽ കിടന്നു. യാത്രാവിവരം പോലീസിനെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹരിലാൽ, രാജേഷ്, എഎസ്ഐ ന്യുകുദീൻ എന്നിവർക്കെതിരേയാണ് നടപടി. മന്ത്രിയുടെ യാത്രാ സമയത്ത് ഇവരായിരുന്നു സ്റ്റേഷൻ ഡ്യൂട്ടിയിൽ. മന്ത്രിക്ക് ബ്ലോക്കിൽ പെടാതെ യാത്ര ചെയ്യാൻ മതിയായ സൗകര്യം പോലീസുകാർ ചെയ്തില്ലെന്ന് കണ്ടെത്തിയാണ് നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.