ബ്രിട്ടൻ പിടികൂടിയ ഇറാൻ എണ്ണക്കപ്പൽ വിട്ടയക്കും
Thursday, August 15, 2019 8:38 PM IST
ജി​ബ്രാ​ൾ​ട്ട​ർ: ബ്രി​ട്ട​ൻ പി​ടി​കൂ​ടി​യ ഇ​റാ​ൻ എ​ണ്ണ​ക്ക​പ്പ​ൽ വി​ട്ട​യ​ക്കും. ജി​ബ്രാ​ട്ട​ൾ​ട്ട​ർ സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ക​പ്പ​ൽ വി​ട്ട​യ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ക​പ്പ​ൽ വി​ട്ടു​ന​ൽ​ക​രു​തെ​ന്ന അ​മേ​രി​ക്ക​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. ക​പ്പ​ലി​ലെ ച​ര​ക്ക് സി​റ​യ്ക്കു വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന ഉ​റ​പ്പ് ജി​ബ്രാ​ട്ട​ൾ​ട്ട​റി​നു ഇ​റാ​ൻ‌ ഔ​ദ്യോ​ഗി​ക​മാ​യി എ​ഴു​തി ന​ൽ​കി.

ജൂ​ലൈ നാ​ലി​ന് സി​റി​യ​യി​ലേ​ക്ക് എ​ണ്ണ​യു​മാ​യി പോ​കു​മ്പോ​ൾ ഗ്രേ​സ് 1 ഇ​റാ​ൻ ടാ​ങ്ക​ർ റോ​യ​ൽ മ​റീ​നു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഉ​പ​രോ​ധം മ​റി​ക​ട​ന്ന് സി​റി​യ​യി​ലേ​ക്ക് എ​ണ്ണ​യു​മാ​യി പോ​യ​തി​നാ​ലാ​ണ് ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ജി​ബ്രാ​ൾ​ട്ട​ർ ക​ട​ലി​ടു​ക്കി​ൽ​വ​ച്ചാ​ണ് ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​ത്.

ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ വി​ട്ട​യ​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​ന​മാ​യി​രു​ന്നു. മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ക്കാ​രാ​യ 24 ജീ​വ​ന​ക്കാ​രെ​യും വി​ട്ട​യ​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. ഗ്രേ​സ്–1 ക​മ്പ​നി​യി​ൽ ജൂ​നി​യ​ർ ഓ​ഫി​സ​റാ​യ വ​ണ്ടൂ​ർ സ്വ​ദേ​ശി കെ.​കെ.​അ​ജ്മ​ൽ (27), ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി റെ​ജി​ൻ, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി പ്ര​ദീ​ഷ് എ​ന്നി​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി​ക​ൾ. ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പു​റ​മേ റ​ഷ്യ, ലാ​ത്വി​യ, ഫി​ലി​പ്പൈ​ന്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ 28 പേ​രും ബ്രി​ട്ടി​ഷ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.