മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവിന്‍റെ സംഭാവന
Thursday, August 15, 2019 3:37 PM IST
തിരുവനന്തപുരം: പ്രളയ പുനർ നിർമ്മാണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവം നൽകി. ഒരു മാസത്തെ അദ്ദേഹത്തിന്‍റെ ശന്പളമാണ് പ്രതിപക്ഷ നേതാവ് ദുരിതാശ്വാധ നിധിയിലേക്ക് നൽകിയത്.

നേരത്തെ സംസ്ഥാന മന്ത്രിമാരെല്ലാം ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. പ്രളയ പുനർ നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ പ്രവഹിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.