അമ്മയുടെ അനുഗ്രഹം തേടി മോദി ഇന്ന് അഹമ്മദാബാദിൽ
Sunday, May 26, 2019 8:29 AM IST
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ പ്രധാനമന്ത്രിയായി രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന നരേന്ദ്രമോദി ഇന്ന് സ്വദേശമായ ഗുജറാത്തിലേക്ക് പോകും. അഹമ്മദാബാദിലെത്തുന്ന മോദി, സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അമ്മ ഹീരാബെന്‍ മോദിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനാണ് എത്തുന്നത്.

നാളെ, സ്വന്തം മണ്ഡലമായ വാരണസിയില്‍ എത്തി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം അദ്ദേഹം നടത്തും. 30നാകും മോദിയുടെ സത്യപ്രതിജ്ഞയെന്നാണ് വിവരം. ശനിയാഴ്ച പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി മോദി രാഷ്ട്രപതിയെ കണ്ടിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മോദിയെ രാഷ്ട്രപതി ക്ഷണിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.