ചെ​ന്നൈ​യ്ക്ക് 162 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Sunday, April 21, 2019 9:42 PM IST
ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് 162 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് നി​ശ്ചി​ത 20 ഓ​വ​റ​ഇ​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 161 റ​ൺ​സെ​ടു​ത്തു. ഓ​പ്പ​ണ​ർ പാ​ർ​ഥി​വ് പ​ട്ടേ​ലി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് ബാം​ഗ്ലൂ​രി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

പ​ട്ടേ​ൽ 37 പ​ന്തി 53 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. നാ​ല് സി​ക്സ​റു​ക​ളും ര​ണ്ട് ഫോ​റ​ഉം അ​ക​മ്പ​ടി​യേ​കി​യ​താ​യി​രു​ന്നു പ​ട്ടേ​ലി​ന്‍റെ ഇ​ന്നിം​ഗ്സ്. 26 റ​ൺ​സെ​ടു​ത്ത മൊ​യീ​ൻ അ​ലി​യും 25 റ​ൺ​സെ​ടു​ത്ത എ​ബി ഡി​വി​ല്ലി​യേ​ഴ്സും 24 റ​ൺ​സെ​ടു​ത്ത ആ​കാ​ശ്ദീ​പ് നാ​ഥും പാ​ർ​ഥി​വി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. നാ​യ​ക​ൻ കോ​ഹ്‌​ലി ഒ​ൻ​പ​ത് റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.

ചെ​ന്നൈ​യ്ക്കാ​യി ഡ്വ​യെ​ൻ ബ്രാ​വോ​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ദീ​പ​ക് ച​ഹ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഇ​മ്രാ​ൻ താ​ഹി​റി​നാ​ണ് ശേ​ഷി​ച്ച ഒ​രു വി​ക്ക​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.