മോ​ദി ക​ഴി​വു​കെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന പ്രി​യ​ങ്ക​യു​ടെ വി​മ​ർ​ശ​ന​ത്തെ ത​ള്ളി പീ​യു​ഷ് ഗോ​യ​ൽ
Sunday, April 21, 2019 8:03 AM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി ക​ഴി​വു​കെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യാ​ണെ​ന്ന എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​ന​ത്തെ ത​ള്ളി കേ​ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ധീ​ര​നേ​തൃ​ത്വ​മാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞ് ക​യ​റാ​ൻ ശ്ര​മി​ച്ച നി​ര​വ​ധി ഭീ​ക​ര​രെ​യും ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളെ​യും തു​ര​ത്താ​ൻ സ​ഹാ​യ​ക​മാ​യ​തെ​ന്ന് പീ​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

ബാ​ലാ​കോ​ട്ട് അ​ട​ക്കം ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു ഗോ​യ​ലി​ന്‍റെ പ്ര​സം​ഗം. ഇ​തൊ​ക്കെ​ക്കൊ​ണ്ട് ത​ന്നെ ഇ​ന്ന് പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യ​യെ ഭ​യ​ക്കു​ന്നു​ണ്ട്. മ​റ്റ് ലോ​ക​രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യ്ക്ക് ഒ​പ്പ​വു​മാ​ണ്-​ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.