പ​ശ്ചി​മ​ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യി
Saturday, April 20, 2019 5:59 AM IST
കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യി. നാ​ദി​യ ജി​ല്ല​യി​ലെ റാ​ണാ​ഘ​ട്ട് പാ​ര്‍​ല​മെ​ന്‍റ് സീ​റ്റി​ലെ ഇ​വി​എ​മ്മു​ക​ളു​ടെ​യും വി​വി​പാ​റ്റു​ക​ളു​ടെ​യും ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ര്‍​ണ​ബ് റോ​യ് എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് കാ​ണാ​താ​യ​ത്.

അ​ർ​ണ​ബി​ന്‍റെ ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും സ്വി​ച്ച് ഓ​ഫ് ആ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യ വി​വ​രം അ​ധി​കൃ​ത​ര്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.