ചെ​ർ​പ്പു​ള​ശേ​രി പീ​ഡ​നാ​രോ​പ​ണം; തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടെ​ന്ന് മ​ന്ത്രി ബാ​ല​ൻ
Thursday, March 21, 2019 4:35 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ർ​പ്പു​ള​ശേ​രി​യി​ലെ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള വ്യാ​ജ പ്ര​ചാ​ര​ണം മാ​ത്ര​മാ​ണെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്ക് ത​ന്നെ ഭാ​വി​യി​ൽ ഇ​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്നും ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ​വ​ച്ച് യു​വ​ജ​ന​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ പീ​ഡി​പ്പി​ച്ച​താ​യാ​ണ് യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്. പ്ര​ണ​യം ന​ടി​ച്ചാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മ​ണ്ണൂ​രി​ൽ ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ യു​വ​തി പീ​ഡ​നം സം​ബ​ന്ധി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന​തി​നി​ടെ മാ​ഗ​സി​ൻ ത​യാ​റാ​ക്ക​ൽ ച​ർ​ച്ച​ക്ക് പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്നാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

നേ​ര​ത്തേ, ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ. ശ​ശി ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വി​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യു​ള്ള ആ​രോ​പ​ണ​ത്തി​ൽ എ.​കെ. ബാ​ല​ൻ, പി.​കെ. ശ്രീ​മ​തി എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​യാ​ണ് പാ​ർ​ട്ടി നി​യോ​ഗി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.