തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക് ജേ​ക്ക​ബ് തോ​മ​സ്; ഐ​പി​എ​സ് രാ​ജി​വ​യ്ക്കും
Thursday, March 21, 2019 2:04 PM IST
കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക് ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജേ​ക്ക​ബ് തോ​മ​സ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. ജേ​ക്ക​ബ് തോ​മ​സ് ചാ​ല​ക്കു​ടി​യി​ൽ ട്വ​ന്‍റി20 മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് വി​വ​രം.

ഐ​പി​എ​സി​ൽ​നി​ന്ന് അ​ദ്ദേ​ഹം ഉ​ട​ൻ രാ​ജി​വ​യ്ക്കു​മെ​ന്നാ​ണ് വി​വ​രം. നി​ല​വി​ൽ കി​ഴ​ക്ക​ന്പ​ലം പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത് ട്വ​ന്‍റി 20 കൂ​ട്ടാ​യ്മ​യാ​ണ്.

1985 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജേ​ക്ക​ബ് തോ​മ​സി​ന് ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം സ​ര്‍​വീ​സ് ബാ​ക്കി നി​ൽ​ക്കെ​യാ​ണ് പു​തി​യ നീ​ക്കം. അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്ന് ജേ​ക്ക​ബ് തോ​മ​സ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

2017 ഡി​സം​ബ​ര്‍ മു​ത​ല്‍ സ​ർ​വീ​സി​ൽ​നി​ന്നു ജേ​ക്ക​ബ് തോ​മ​സ് സ​സ്പെ​ൻ​ഷ​നി​ലാ​ണ്. ഓ​ഖി ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തി​നാ​യി​രു​ന്നു ആ​ദ്യ​ത്തെ സ​സ്പെ​ൻ​ഷ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് അ​നു​വാ​ദം തേ​ടാ​തെ പു​സ്ത​കം എ​ഴു​തി​യ​തി​ന് ആ​റു മാ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും സ​സ്പെ​ൻ​ഡ് ചെ​യ്തു.

തു​റ​മു​ഖ ഡ​യ​റ​ക്ട​റാ​യി​രി​ക്കേ ഡ്ര​ജ​ര്‍ വാ​ങ്ങി​യ​തി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ് മൂ​ന്നാ​മ​ത്തെ സ​സ്പെ​ൻ​ഷ​ൻ ല​ഭി​ച്ച​ത്. ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​വു​ന്ന​തു വ​രെ സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.