ബാ​ർ​കോഴ കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റെ​ന്ന് വി​ജി​ല​ൻ​സ്
Thursday, January 17, 2019 12:26 PM IST
കൊ​ച്ചി: മു​ൻ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​ക്കെ​തി​രാ​യ ബാ​ർ​കോ​ഴ കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റെ​ന്ന് വി​ജി​ല​ൻ​സ്. ഹൈ​ക്കോ​ട​തി​യി​ലാ​ണ് വി​ജി​ല​ൻ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച്. ബാ​ര്‍ കോ​ഴ കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ്ടെ​ന്നും വി​ജി​ല​ന്‍​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താം. നി​ഷ്പ​ക്ഷ​മാ​യും സു​താ​ര്യ​മാ​യു​മാ​ണ് ഇ​തു​വ​രെ​യു​ള്ള കേ​സ​ന്വേ​ഷ​ണ​മെ​ന്നും വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. കെ.​എം. മാ​ണി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് വി​ജി​ല​ൻ കോ​ട​തി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മാ​ണി​ക്കെ​തി​രേ തെ​ളി​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി വി​ജി​ല​ൻ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു.​ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പൂ​ട്ടി​ക്കി​ട​ക്കു​ന്ന ബാ​റു​ക​ൾ തു​റ​ക്കാ​ൻ ഒ​രു​കോ​ടി രൂ​പ മാ​ണി കോ​ഴ​വാ​ങ്ങി​യെ​ന്ന് ബാ​റു​ട​മ ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തു​ട​ർ​ന്നാ​ണ് ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.