ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ്
Saturday, November 30, 2024 6:34 AM IST
ധാക്ക: ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ്. ഹൈക്കമ്മീഷനിലെ ജീവനക്കാർക്ക് ഭീഷണിയുണ്ടെന്നും ബംഗ്ലാദേശ് അറിയിച്ചു.
കോൽക്കത്തയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷനിലേക്കുള്ള മാർച്ച് ആശങ്കാജനകമാണ്. ബംഗ്ലാദേശിന്റെ പതാക കത്തിച്ചതിലും നടപടി വേണമെന്ന് പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ചാറ്റോഗ്രാമിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ തകർത്തിരുന്നു. നഗരത്തിലെ ഹരീഷ് ചന്ദ്ര മുൻസെഫ് ലെയ്നിൽ ആണ് ആക്രമണം നടന്നത്. ശാന്തനേശ്വരി മാത്രി ക്ഷേത്രം, ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവയാണ് ആക്രമികൾ തകർത്തത്.
മുദ്രാവാക്യം വിളികളോടെയെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാർ ഇഷ്ടികയെറിഞ്ഞ് ക്ഷേത്രങ്ങളുടെ കവാടങ്ങൾക്ക് കേടുപാടുവരുത്തി. അക്രമികൾ ക്ഷേത്രങ്ങൾ തകർക്കാൻ ശ്രമിച്ചതായി കോട്വാലി പോലീസ് സ്റ്റേഷൻ മേധാവി അബ്ദുൾ കരീം സ്ഥിരീകരിച്ചു.