നവീന്റെ മരണം സർക്കാർ ഗൗരവമായി എടുക്കുന്നുവെന്ന് സ്പീക്കർ
Wednesday, October 16, 2024 10:57 AM IST
തിരുവനന്തപുരം: കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ മരണം സർക്കാർ ഗൗരവമായി എടുക്കുന്നുവെന്ന് സ്പീക്കർ എ.എൻ. ഷംസീർ. സംഭവത്തിൽ സമഗ്രഅന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവീന്റെ മരണം യുഡിഎഫ് നിയമസഭയിൽ ഉന്നയിച്ചിരുന്നു. ധനകാര്യമന്ത്രിയും റവന്യു മന്ത്രിയും എല്ലാ വിശദാശംങ്ങളും പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു.
കണ്ണൂരിലുണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണെന്നും താനുൾപ്പെടെയുള്ള പൊതുപ്രവർത്തകർക്ക് ഇതൊരു പാഠമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.