നെടുമങ്ങാട് ശൈശവ വിവാഹം; മൂന്ന് പേർ അറസ്റ്റിൽ
Monday, January 23, 2023 11:06 PM IST
തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ അച്ഛന് ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പനവൂർ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിൽ കാർമ്മികത്വം നടത്തിയ ഉസ്താദും അറസ്റ്റിലായിട്ടുണ്ട്.
16 വയസുള്ള പെൺകുട്ടിയെ ശൈശവ വിവാഹം കഴിപ്പിച്ചതിലാണ് അറസ്റ്റ്. പനവൂർ സ്വദേശിയായ അൽ ആമീർ, തൃശൂർ സ്വദേശിയായ അൻസർ സാവത്ത് എന്നിവരാണ് അറസ്റ്റിലായത്.