മ​ത്സ്യ​വി​ൽ​പ്പ​ന​യെ​ക്കു​റി​ച്ചു പ​രാ​തി​യു​ണ്ടോ? ഫി​ഷ​റീ​സ് കോ​ൾ സെ​ന്‍റ​റി​ൽ അ​റി​യി​ക്കാം
മ​ത്സ്യ​വി​ൽ​പ്പ​ന​യെ​ക്കു​റി​ച്ചു പ​രാ​തി​യു​ണ്ടോ? ഫി​ഷ​റീ​സ് കോ​ൾ സെ​ന്‍റ​റി​ൽ അ​റി​യി​ക്കാം
Thursday, September 22, 2022 6:27 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ഴ​കി​യ​തും ശു​ചി​യി​ല്ലാ​ത്ത​തു​മാ​യ മ​ത്സ്യം വി​ൽ​ക്കു​ന്ന​തും വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ക്കു​ന്ന മ​ത്സ്യ​ത്തി​ൽ മാ​യം ക​ല​ർ​ത്തു​ന്ന​തു​മാ​യ സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​നെ അ​റി​യി​ക്കാം. ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കും. ഫി​ഷ​റീ​സ് വ​കു​പ്പ് ആ​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ​സെ​ന്‍റ​റി​ൽ നി​ന്നാ​ണ് പ​രാ​തി പ​രി​ഹാ​രം ല​ഭി​ക്കു​ക.

മ​ത്സ്യ​ക്കൃ​ഷി​യെ​ക്കു​റി​ച്ചും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സ​ർ​ക്കാ​ർ സ്‌​കീ​മു​ക​ളെ​ക്കു​റി​ച്ചു​മെ​ല്ലാം ഇ​വി​ടെ​നി​ന്നു വി​വ​ര​ങ്ങ​ൾ അ​റി​യാം. 0471 2525200, 1800 425 3183 (ടോ​ൾ ഫ്രീ) ​എ​ന്ന കോ​ൾ​സെ​ന്‍റ​ർ ന​മ്പ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടു​ക​യാ​ണ്.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും സം​ശ​യ​ങ്ങ​ളും ഒ​റ്റ​യി​ട​ത്തു​നി​ന്നു ല​ഭി​ക്കു​മെ​ന്ന​തും പ​രാ​തി​ക​ൾ ഒ​റ്റ കോ​ളി​ൽ അ​റി​യി​ക്കാ​മെ​ന്ന​തു​മാ​ണ് കോ​ൾ സെ​ന്‍റ​റി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

പ​രാ​തി​ക​ൾ​ക്കു പു​റ​മേ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ൻ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ, ബോ​ർ​ഡ് മു​ഖേ​ന അ​നു​വ​ദി​ക്കു​ന്ന വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് കോ​ൾ സെ​ന്‍റ​റി​ൽ കൂ​ടു​ത​ലും എ​ത്തു​ന്ന​ത്. അ​ക്വാ​ക​ൾ​ച്ച​ർ കൃ​ഷി, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്‌​കീ​മു​ക​ൾ, പി​എം​എം​എ​സ്‌​വൈ സ്‌​കീ​മി​ന്‍റെ സ​ബ്സി​ഡി വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചും നി​ര​വ​ധി കോ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.

2021 ജൂ​ലൈ​യി​ലാ​ണ് ഫി​ഷ​റീ​സ് കോ​ൾ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ കോ​ൾ സെ​ന്‍റ​റി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ മ​റു​പ​ടി​യാ​യി ന​ൽ​കേ​ണ്ട അ​വ​സ​ര​ങ്ങ​ളി​ൽ അ​വ ഇ-​മെ​യി​ൽ വ​ഴി ന​ൽ​കു​ന്ന​തി​നും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.