യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: ക​സ്റ്റം​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Tuesday, February 23, 2021 5:18 PM IST
ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ അ​ർ​ധ​രാ​ത്രി യു​വ​തി​യെ വീ​ട്ടി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. യു​വ​തി​യു​ടെ മാ​ന്നാ​റി​ലെ വീ​ട്ടി​ലെ​ത്തി ക​സ്റ്റം​സ് സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

യു​വ​തി സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രു​ടെ വാ​ഹ​ക​രി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് കേ​സി​ൽ ക​സ്റ്റം​സ് ഇ​ട​പെ​ട്ട​ത്. യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പു​റ​മേ മാ​ന്നാ​ർ പോ​ലീ​സി​ൽ നി​ന്നും ക​സ്റ്റം​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ആ​ർ.​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്നാ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ, എ​സ്ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------