റ​ഷ്യ​ൻ കോ​വി​ഡ് വാ​ക്സി​ൻ "സ്പു​ട്നി​ക്' ഇ​ന്ത്യ​യി​ലേ​ക്ക്; കൈ​മാ​റു​ക 10 കോ​ടി ഡോ​സ്
Wednesday, September 16, 2020 5:22 PM IST
മോ​സ്കോ: കോ​വി​ഡി​നെ​തി​രെ വി​ക​സി​പ്പി​ച്ച വാ​ക്സി​ന്‍റെ 10 കോ​ടി ഡോ​സ് ഇ​ന്ത്യ​ക്കു കൈ​മാ​റു​മെ​ന്നു റ​ഷ്യ. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മ​രു​ന്ന് നി​ർ​മാ​ണ ക​ന്പ​നി​യാ​യ ഡോ ​റെ​ഡ്ഡീ​സ് ല​ബോ​റ​ട്ട​റീ​സി​നു സ്പു​ട്നി​ക് വാ​ക്സി​ൻ കൈ​മാ​റു​മെ​ന്നു റ​ഷ്യ​ൻ ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് അ​റി​യി​ച്ചു.

വാ​ക്സി​ൻ പ​രീ​ക്ഷ​ണ​വും വി​ത​ര​ണ​വും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്ത്യ​യി​ലെ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​നു​മ​തി​ക്കു വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കു​മെ​ന്നും റ​ഷ്യ​ൻ സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള​ള റ​ഷ്യ​ൻ ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് വ്യ​ക്ത​മാ​ക്കി. റ​ഷ്യ ഇ​ന്ത്യ​യു​മാ​യി വാ​ക്സി​ൻ നി​ർ​മാ​ണ ക​രാ​റി​ലും ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്.

ലോ​ക​ത്ത് ആ​ദ്യ​മാ​യി വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച് വി​ത​ര​ണം ആ​രം​ഭി​ച്ച രാ​ജ്യ​മാ​ണു റ​ഷ്യ. ഓ​ഗ​സ്റ്റ് 26-ന് ​അ​ന്തി​മ ഘ​ട്ട വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​നു വ​ലി​യ​തോ​തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണു റ​ഷ്യ ഒ​രു​ക്കി​യ​ത്. 40,000 പേ​രി​ലാ​ണു വാ​ക്സി​ൻ പ​രീ​ക്ഷി​ക്കു​ക. ഇ​തി​നാ​യു​ള്ള പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

നേ​ര​ത്തേ, കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വെ​ച്ച​യാ​ൾ​ക്ക് അ​ജ്ഞാ​ത​രോ​ഗം പി​ടി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ബ്രി​ട്ടീ​ഷ് ബ​ഹു​രാ​ഷ്ട്ര മ​രു​ന്നു​ക​ന്പ​നി​യാ​യ ആ​സ്ട്ര​സെ​നെ​ക്ക​യു​ടെ വാ​ക്സി​ൻ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ർ​ന്നാ​ണു വാ​ക്സി​ൻ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.