ത​മി​ഴ്നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ക്ക​ൾ നീ​തി മ​യ്യം മ​ത്സ​രി​ക്കി​ല്ല
Sunday, September 22, 2019 1:37 PM IST
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ മ​ക്ക​ള്‍ നീ​തി മ​യ്യം മ​ത്സ​രി​ക്കി​ല്ല. 2021ൽ ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്ന് മ​ക്ക​ള്‍ നീ​തി മ​യ്യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ചി​ല പാ​ർ​ട്ടി​ക​ൾ അ​ധി​കാ​ര​ത്തി​ന് വേ​ണ്ടി ന​ട​ത്തു​ന്ന പോ​രാ​ട്ടം മാ​ത്ര​മാ​ണ് ഈ ​ഉ​പ​ത​ര​ഞ്ഞെ​ടു​പ്പെ​ന്നും ഇ​തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള​താ​യി തോ​ന്നു​ന്നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ത​മി​ഴ്നാ​ട്ടി​ലെ ര​ണ്ടു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഒ​ക്ടോ​ബ​ർ 21ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.