വില്യംസണ് ഇന്ത്യൻ പര്യടനത്തിനില്ല
Thursday, October 10, 2024 1:34 AM IST
വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ ന്യൂസിലൻഡ് ടോപ് ബാറ്റർ കെയ്ൻ വില്യംസണ് ഉണ്ടായേക്കില്ലെന്നു സൂചന.
പരിക്കിന്റെ പിടിയിലായ വില്യംസണ് പരന്പരയിൽനിന്നു വിട്ടുനിന്നേക്കുമെന്നാണ് റിപ്പോർട്ട്. ശ്രീലങ്കയ്ക്കെതിരായ ഏവേ ടെസ്റ്റ് പരന്പരയ്ക്കിടെയാണ് വില്യംസണിനു പരിക്കേറ്റത്.
മൂന്നു മത്സര ടെസ്റ്റ് പരന്പരയ്ക്കായി ന്യൂസിലൻഡ് നാളെ ഇന്ത്യയിലേക്കു യാത്ര തിരിക്കും. ഈ സംഘത്തിനൊപ്പം വില്യംസണ് ഉണ്ടാകില്ല. അതേസമയം, ഇന്ത്യൻ പര്യടനത്തിനുള്ള ന്യൂസിലൻഡ് ടീമിൽ വില്യംസണിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 16 മുതൽ 20വരെ ബംഗളൂരുവിലാണ് ഇന്ത്യ x ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ്.