പിഎസ്ജിക്കു തിരിച്ചടി
Tuesday, October 8, 2024 1:13 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ പുട്ബോളിൽ നീസിനോട് 1-1 സമനില വഴങ്ങിയ പാരീസ് സെന്റ് ജെർമയ്നു തിരിച്ചടി. ലീഗ് പോയിന്റ് ടേബിളിൽ പിഎസ്ജി രണ്ടാം സ്ഥാനത്തേക്കിറങ്ങി.
ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ 19 പോയിന്റുമായി എഎസ് മൊണാക്കോ ഒന്നാം സ്ഥാനത്തെത്തി. 17 പോയിന്റാണ് പിഎസ്ജിക്ക്.