ദീപ കർമാകർ വിരമിച്ചു
Tuesday, October 8, 2024 1:13 AM IST
അഗർത്തല: ഇന്ത്യയുടെ ഒളിന്പ്യൻ ജിംനാസ്റ്റ് ദീപ കർമാകർ വിരമിക്കൽ പ്രഖ്യാപിച്ചു. 2016 റിയൊ ഒളിന്പിക്സിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്ത് ഇന്ത്യയെ ലോക ജിംനാസ്റ്റിക്സ് വേദിയിൽ ശ്രദ്ധേയ സ്ഥാനത്തെത്തിച്ച താരമാണ് മുപ്പത്തൊന്നുകാരിയായ ദീപ.
കഴിഞ്ഞ വർഷം മേയിൽ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കിയിരുന്നു. ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റാണ് ദീപ. 2018 ലോകകപ്പിൽ സ്വർണം, 2014 കോമണ്‍വെൽത്ത് ഗെയിംസിൽ വെങ്കലം തുടങ്ങിയ നേട്ടങ്ങളും ദീപ കർമാകർ സ്വന്തമാക്കിയിട്ടുണ്ട്.