കോര്‍പറേറ്റ് സിക്സസ് സീസണ് 2; ആര്‍ആര്‍ഡി ജേതാക്കള്‍
Monday, October 7, 2024 1:06 AM IST
കൊച്ചി: കോര്‍പറേറ്റ് സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ രണ്ടാമത് കോര്‍പറേറ്റ് സിക്സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ആര്‍ആര്‍ഡി ടീം ജേതാക്കളായി. ഫൈനലില്‍ എറണാകുളം ഇന്‍ഫോപാര്‍ക്കിലെ ഇവൈ ടീമിനെ 17 റണ്‍സിന് പരാജയപ്പെടുത്തിയാണ് ആര്‍ആര്‍ഡി ചാമ്പ്യന്മാരായത്. ആര്ആര്ഡിയുടെ വി. വിശാഖ് മികച്ച ബാറ്റ്സ്മാനായും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വി.ജെ. അജീഷ് മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.
േഒന്നാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും കാഷ് പ്രൈസ് നല്കി. സ്പോര്‍ട്സ് മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടു (എസ്എംആര്‍ഐ) മായി സഹകരിച്ച് വൈറ്റില ചക്കരപ്പറമ്പ് പാരീസ് സ്പോര്‍ട്സ് സെന്ററില്‍ നടത്തിയ ടൂര്‍ണമെന്റില്‍ 12 കോര്‍പറേറ്റ് ടീമുകളാണ് പങ്കെടുത്തത്.