പ്രമോദ് ഭഗത് പാരാലിന്പിക് ടീമിൽനിന്നു പുറത്ത്
Wednesday, August 14, 2024 12:27 AM IST
മുംബൈ: ഈ മാസം 28നു പാരീസിൽ ആരംഭിക്കാനിരിക്കുന്ന പാരാലിന്പിക്സിനുള്ള ഇന്ത്യൻ ടീമിൽനിന്നു പുരുഷ ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത് പുറത്ത്.
ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) ഉത്തേജക മരുന്നു നിയമം ലംഘിച്ചതിന്റെ പേരിൽ താരത്തിനു വിലക്കുവീണതോടെയാണിത്. 2024 മാർച്ച് ഒന്നു മുതൽ 18 മാസത്തേക്കാണ് വിലക്ക്.
മുപ്പത്താറുകാരനായ പ്രമോദ് ഭഗത് 2020 ടോക്കിയോ പാരാലിന്പിക്സ് പുരുഷ സിംഗിൾസ് സ്വർണ ജേതാവാണ്. ആറു തവണ ലോക ചാന്പ്യൻഷിപ്പ് ബാഡ്മിന്റണിലും സ്വർണം നേടിയിട്ടുണ്ട്.