സംസ്ഥാന അമച്വർ ബോക്സിംഗ്: തിരുവനന്തപുരം ചാമ്പ്യന്മാർ, കോഴിക്കോടിന് രണ്ടാം സ്ഥാനം
Monday, August 12, 2024 12:55 AM IST
വടക്കഞ്ചേരി: മുടപ്പല്ലൂരിൽ നടന്ന സംസ്ഥാന അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ല 145 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യൻമാരായി.
57 പോയിന്റുള്ള കോഴിക്കോട് ജില്ല രണ്ടാംസ്ഥാനത്തെത്തി. 45 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. വിജയികൾക്കുള്ള ട്രോഫികൾ മന്ത്രി എം. ബി. രാജേഷ് വിതരണംചെയ്തു. കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.