മാർത്ത മടങ്ങി
Monday, August 12, 2024 12:38 AM IST
പാരീസ്: ബ്രസീൽ വനിതാ ഫുട്ബോൾ ഇതിഹാസം വിരമിക്കൽ പ്രഖ്യാപിച്ചു. 2024 പാരീസ് ഒളിന്പിക്സ് വനിതാ ഫുട്ബോൾ ഫൈനലിൽ യുഎസിനോട് 1-0ന് തോറ്റതോടെയാണ് മാർത്ത വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ആറു ലോകകപ്പ്, ആറ് ഒളിന്പിക്സ് ഉൾപ്പെടെ ബ്രസീലിനായി 185 മത്സരങ്ങളിൽ ഇറങ്ങിയ മാർത്തയ്ക്ക് ബ്രസീലിനൊപ്പം ഒളിന്പിക് സ്വർണം ഉൾപ്പെടെ പ്രധാന ട്രോഫികളൊന്നും നേടാനായിട്ടില്ല. ഒളിന്പിക്സിൽ ബ്രസീലിന് സ്വർണം നേടാനായിട്ടില്ല.