ഹാട്രിക് നഫീസത്തു
Sunday, August 11, 2024 12:18 AM IST
പാരീസ്: ഒളിന്പിക്സിൽ പുതിയ ചരിത്രം കുറിച്ച് ബെൽജിയത്തിന്റെ നഫീസത്തു തിയാം. പാരീസ് ഒളിന്പിക്സിലെ ഹെപ്റ്റാത്തലണിൽ നഫീസത്തു സ്വർണം നേടി.
ഒളിന്പിക്സ് ചരിത്രത്തിൽ തുടർച്ചയായി മൂന്നു സ്വർണം നേടുന്ന ആദ്യത്തെ മൾട്ടി -ഇവന്റ് അത്ലറ്റ് എന്ന നേട്ടമാണ് നഫീസത്തു കൈവരിച്ചത്.
6880 പോയിന്റുമായാണ് നഫീസത്തു ഒന്നാമതെത്തിയത്. ബ്രിട്ടന്റെ കാതറീന ജോണ്സണ് തോംസണ് (6844) വെള്ളിയും ബെൽജിയത്തിന്റെ നൂർ വിഡറ്റ്സ് (6707) വെങ്കലവും നേടി.