നാളെ കൊടിയിറക്കം 33-ാം ഒളിമ്പിക്സിനു നാളെ കൊടിയിറക്കം. ഇന്ത്യക്കിന്ന് വനിതാ ഗോള്‍ഫ്, ഗുസ്തി മത്സങ്ങളുണ്ട്. നാളെ ഇന്ത്യന്‍ സമയം രാത്രി 11.30നാണ് സമാപന സമ്മേളനം.
സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഹോക്കി ഗോള്‍കീപ്പറായ മലയാളി താരം പി.ആര്. ശ്രീജേഷ് വഹിക്കും. പാരീസില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം സ്വന്തമാക്കിയതോടെ രണ്ട് ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ മലയാളിയെന്ന നേട്ടത്തില്‍ ശ്രീജേഷ് എത്തിയിരുന്നു.