ലങ്കയിൽ നാണംകെട്ട് ടീം ഇന്ത്യ
Thursday, August 8, 2024 12:39 AM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യക്കു തോൽവി. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 110 റണ്‍സിന്റെ ജയത്തോടെ ശ്രീലങ്ക 2-0ന് പരന്പര നേടി.
27 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരന്പരയിൽ തോൽക്കുന്നത്. സ്കോർ: ശ്രീലങ്ക 50 ഓവറിൽ 248/7. ഇന്ത്യ 26.1 ഓവറിൽ 138.
അഞ്ചു വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ജെഫ്രി വാൻഡർസെ, മഹീഷ് തീക് ഷ്ണ എന്നിവരാണ് ഇന്ത്യയെ തകർത്തത്.