സഞ്ജുവിന്റെ ബാറ്റുമായി സംഗക്കാര
Friday, July 19, 2024 12:04 AM IST
ലണ്ടൻ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് സമ്മാനിച്ച ബാറ്റുകളുമായി ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാര യുകെയിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നു. രാജസ്ഥാൻ റോയൽസിന്റെ പരിശീലകനാണ് സംഗക്കാര.
രാജസ്ഥാൻ റോയൽസാണ് കുമാർ സംഗക്കാരയുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ സഞ്ജു സാംസണ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി. ‘കുമാർ സംഗക്കാര എന്റെ ബാറ്റ് ഉപയോഗിക്കുന്നു, ഇതൊരു സ്വപ്നമാണ്’ - സഞ്ജു സാംസണ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.