സബ് ജൂണിയർ ചെസ്: അഹസും അമേയയും ചാമ്പ്യൻമാർ
Monday, July 15, 2024 2:09 AM IST
കളമശേരി: ചെസ് അസോസിയേഷൻ കേരളയുടെയും എറണാകുളം ചെസ് അസോസിയേഷന്റെയും അംഗീകാരത്തോടെ ചതുരംഗ സ്കൂൾ ഓഫ് ചെസ് അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ സംഘടിപ്പിച്ച സംസ്ഥാന സബ് ജൂണിയർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിന്റെ ഇ.യു. അഹസും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവന്തപുരത്തിന്റെ എ.ആർ. അമേയയും ചാമ്പ്യന്മാരായി.
ഓപ്പൺ വിഭാഗത്തിൽ രജത് രഞ്ജിത്ത് (കോട്ടയം ), ബാലനന്ദൻ (എറണാകുളം ), സത്യശ്ചിത് (കോഴിക്കോട് ) എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ ജാൻവി അശോക് (തിരുവനന്തപുരം), എ.ജെ. ആതിര (തൃശൂർ ), എസ്. പൗർണമി (പാലക്കാട് )എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. തമിഴ്നാട്ടിൽ നടക്കുന്ന ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ ഇവർ കേരളത്തെ പ്രതിനിധീകരിക്കും. റിട്ട. മെഡിക്കൽ ഓഫീസർ ഡോ. പി.ടി. ലളിത സമ്മാനദാനം നിർവഹിച്ചു.