ഇരട്ട ഗോളടിച്ച് റൊണാൾഡോ
Thursday, June 13, 2024 12:38 AM IST
ലിസ്ബണ്‍: 2024 യുവേഫ യൂറോ കപ്പിനു മുന്നോടിയായുള്ള പോർച്ചുഗലിന്റെ അവസാന സന്നാഹ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇരട്ടഗോൾ.
അയർലൻഡിന് എതിരായ മത്സരത്തിൽ 50, 60 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. മത്സരത്തിൽ പോർച്ചുഗൽ 3-0ന് ജയം സ്വന്തമാക്കി. ജാവോ ഫീലിക്സിന്റെ (18’) വകയായിരുന്നു ആദ്യഗോൾ.