നദാൽ x സ്വരേവ്
Friday, May 24, 2024 4:09 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിന്റെ എതിരാളി ജർമൻ കരുത്തനായ അലക്സാണ്ടർ സ്വരേവ്. നാലാം സീഡാണ് സ്വരേവ്. നദാലിന് സീഡില്ല. നിലവിലെ ചാന്പ്യനായ സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്റെ എതിരാളി വൈൽഡ് കാർഡിലൂടെ എത്തിയ ഹെർബെർട്ടാണ്.
സ്റ്റാൻ വാവ്റിങ്കയും ആൻഡി മുറെയും തമ്മിലാണ് ആദ്യ റൗണ്ടിലെ മറ്റൊരു ശക്തമായ പോരാട്ടം.