മുംബൈ vs ചെന്നൈ
Sunday, April 14, 2024 1:02 AM IST
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ 17-ാം സീസണിലെ ഏറ്റവും വലിയ പോരാട്ടത്തിന് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയം വേദിയാകും.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം (അഞ്ച്) നേടിയ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് പോരാട്ടം.ഐപിഎല്ലിൽ ഇരുടീമും നേർക്കുനേർ ഇറങ്ങുന്ന 37-ാം മത്സരമാണിത്.
മുംബൈ 20 ജയം നേടിയപ്പോൾ 16 എണ്ണത്തിൽ ചെന്നൈ മാസ്റ്റർമാരായി. അവസാനം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിൽ അഞ്ചിലും ചെന്നൈക്കായിരുന്നു ജയമെന്നതും ശ്രദ്ധേയം. ഇന്നു നടക്കുന്ന ആദ്യമത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ലക്നോ സൂപ്പർ ജയന്റ്സിനെ നേരിടും.
നാളെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കളത്തിലിറങ്ങും. ബംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ആർസിബിയുടെ എതിരാളികൾ.