പി.വി. സിന്ധു മുന്നോട്ട്
Thursday, April 11, 2024 2:02 AM IST
നിങ്ബോ (ചൈന): ഏഷ്യൻ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ കൂട്ടത്തോടെ പുറത്ത്. അതേസമയം, വനിതാ സിംഗിൾസിൽ പി.വി. സിന്ധു പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
മലേഷ്യയുടെ ഗോ ജിൻ വെയിയെ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ സിന്ധു കീഴടക്കി. സ്കോർ: 18-21, 21-14, 21-19. മത്സരം ഒരു മണിക്കൂർ നാല് മിനിറ്റ് നീണ്ടു.
പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് എന്നിവർ പുറത്തായി. ലക്ഷ്യ സെൻ ചൈനയുടെ ഷി യു ക്വിയോട് 21-19, 21-15നാണ് തോറ്റത്. ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ജിന്റിംഗിനോടാണ് കിഡംബി ശ്രീകാന്ത് പരാജയപ്പെട്ടത്. സ്കോർ: 21-14, 21-13. വനിതാ സിംഗിൾസിൽ മാളവിക ബൻസൂദും വനിതാ ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും പുറത്തായി.