ഇന്ത്യൻ താരങ്ങൾക്ക് കിരീടം
Tuesday, April 9, 2024 1:00 AM IST
യൂറാൽസ്ക് (കാസ്ഖിസ്ഥാൻ): കസാഖിസ്ഥാൻ ഇന്റർനാഷണൽ ചലഞ്ച് ബാഡ്മിന്റണ്‍ സിംഗിൾസ് കിരീടങ്ങൾ ഇന്ത്യക്കാർക്ക്. വനിതാ സിംഗിൾസിൽ അനുപമ ഉപാധ്യായയും പുരുഷന്മാരിൽ തരുണ്‍ മണ്ണേപ്പള്ളിയും ജേതാക്കളായി.
വനിതകളുടെ ഫൈനലിൽ അനുപമ 21-15, 21-16ന് കസാഖിസ്ഥാന്റെ ഇഷ്റാണി ബരുഹിനെ തോൽപ്പിച്ചു. പുരുഷന്മാരിൽ തരുണ്‍ മലേഷ്യയുടെ സൂംഗ് ജൂ വെന്നിനെ 21-10, 21-19ന് കീഴടക്കി.