മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് 17-ാം സീ​സ​ണി​ലെ തു​ട​ർ​ച്ച​യാ​യ മൂ​ന്നു തോ​ൽ​വി​ക​ൾ​ക്കു​ശേ​ഷം മും​ബൈ ഇ​ന്ത്യ​ൻ​സ് വി​ജ​യ​പാ​ത​യി​ൽ. ബാ​റ്റിംി​ന്‍റെ വെ​ടി​ക്കെ​ട്ട് ക​ണ്ട വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് 29 റ​ണ്‍സി​നു ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ ത​ക​ർ​ത്തു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്ത മും​ബൈ നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 234 റ​ണ്‍സ്. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 205 റ​ണ്‍സ്. 10 പ​ന്തി​ൽ 39 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ല്ക്കു​ക​യും ഒ​രു വി​ക്ക​റ്റ് നേ​ടു​ക​യും ചെ​യ്ത റൊ​മാ​രി​യോ ഷെ​പ്പേ​ഡാ​ണ് ക​ളി​യി​ലെ താ​രം.

രോ​ഹി​ത് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ടിം ​ഡേ​വി​ഡ്, റൊ​മാ​രി​യോ ഷെ​പ്പേ​ഡ് എ​ന്നി​വ​ർ മും​ബൈ​ക്കാ​യി ചൂ​ടു​ള്ള ബാ​റ്റിം​ഗ്് പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​പ്പോ​ൾ മ​റു​ഭാ​ഗ​ത്ത് പൃ​ഥ്വി ഷാ, ​അ​ഭി​ഷേ​ക് പൊ​റേ​ൽ, ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് എ​ന്നി​വ​രും മി​ക​ച്ച ഇ​ന്നിം​ഗ്സ് കാ​ഴ്ച​വ​ച്ച​പ്പോ​ൾ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ പി​റ​ന്ന​ത് 40 ഓ​വ​റി​ൽ 439 റ​ണ്‍സ്.

മുംബൈയുടെ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ടിം ​ഡേ​വി​ഡും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡും ചേ​ർ​ന്ന് ന​ട​ത്തി​യ ആ​ക്ര​മ​ണ ബാ​റ്റിം​ഗു​മാ​ണ് മും​ബൈ​യെ വ​ലി​യ സ്കോ​റി​ലെ​ത്തി​ച്ച​ത്.

രോ​ഹി​ത് ശ​ർ​മ- ഇ​ഷാ​ൻ കി​ഷ​ൻ ഓ​പ്പ​ണിം​ഗ് സ​ഖ്യം 80 റ​ണ്‍സാ​ണ് നേ​ടി​യ​ത്. ഏ​ഴാം ഓ​വ​റി​ൽ സെ​ഞ്ചു​റി​ക്ക് ഒ​രു റ​ണ്‍ അ​ക​ലെ വ​ച്ച് 27 പ​ന്തി​ൽ 49 റ​ണ്‍സ് നേ​ടി​യ രോ​ഹി​ത്, അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ പ​ന്തി​ൽ ക്ലീ​ൻ​ബൗ​ൾ​ഡാ​യി. പ​രി​ക്ക് മാ​റി തി​രി​ച്ചെ​ത്തി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ് നി​രാ​ശ​പ്പെ​ടു​ത്തി. നേ​രി​ട്ട ര​ണ്ടാം പ​ന്തി​ൽ​ത്ത​ന്നെ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി. ടീം ​സ്കോ​ർ 111-ൽ ​നി​ൽ​ക്കേ ഇ​ഷാ​ൻ കി​ഷ​നും മ​ട​ങ്ങി. 23 പ​ന്തി​ൽ 42 റ​ണ്‍സ് നേ​ടി​യ കി​ഷ​നെ അ​ക്സ​ർ പ​ട്ടേ​ൽ ത​ന്നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. തു​ട​ർ​ന്ന് സ്കോ​ർ ഇ​ഴ​ഞ്ഞു​നീ​ങ്ങി. 13-ാം ഓ​വ​റി​ൽ തി​ല​ക് വ​ർ​മ​യെ (6) ഖ​ലീ​ൽ അ​ഹ​മ്മ​ദ് മ​ട​ക്കി​യ​യ​ച്ചു. 17.5-ാം ഓ​വ​റി​ൽ 33 പ​ന്തി​ൽ 39 റ​ണ്‍സ് നേ​ടി​യ ക്യാ​പ്റ്റ​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ മ​ട​ങ്ങി. അ​പ്പോ​ഴേ​ക്കും സ്കോ​ർ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​യി​രു​ന്നു.

ടിം ഡേവിഡ്, ഷെപ്പേഡ്


പി​ന്നീ​ടു​ള്ള ര​ണ്ടോ​വ​റു​ക​ളി​ലാ​ണ് വാ​ങ്ക​ഡെ​യെ ആ​വേ​ശ​ത്തി​ലാ​ക്കി​യ ബാ​റ്റിം​ഗ് വി​രു​ന്ന് ടിം ​ഡേ​വി​ഡും ഷെ​പ്പേ​​ഡും ഒ​രു​ക്കി​യ​ത്. 19-ാം ഓ​വ​റി​ൽ 19 റ​ണ്‍സും നോ​ർ​ക്യ എ​റി​ഞ്ഞ 20-ാം ഓ​വ​റി​ൽ നാ​ലു സി​ക്സും ര​ണ്ടു ഫോ​റും പാ​യി​ച്ച് ഷെ​പ്പേ​ർ​ഡ് 32 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി. നാ​ല് ഓ​വ​റി​ൽ 92 റ​ണ്‍സാ​ണ് ഡ​ൽ​ഹി ബൗ​ള​ർ​മാ​ർ വ​ഴ​ങ്ങി​യ​ത്. 21 പ​ന്തി​ൽ നാ​ലു സി​ക്സും ര​ണ്ടു ഫോ​റു​മാ​യി 45 റ​ണ്‍സ് നേ​ടി​യ ഡേ​വി​ഡും 10 പ​ന്തി​ൽ നാ​ലു സി​ക്സും മൂ​ന്നു ഫോ​റു​മാ​യി ഷെ​പ്പേ​​ഡും പു​റ​ത്താ​കാ​തെ നി​ന്നു.

സ്റ്റബ്സ്, ഷാ, പൊറേൽ

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്ക് നാ​ലാം ഓ​വ​റി​ൽ​ത്ത​ന്നെ ഡേ​വി​ഡ് വാ​ർ​ണ​റെ (പ​ത്ത്) ന​ഷ്ട​പ്പെ​ട്ടു. ഷെ​പ്പേ​ർ​ഡി​ന്‍റെ പ​ന്തി​ൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്ക് ക്യാ​ച്ച് ന​ല്കി​യാ​ണ് വാ​ർ​ണ​ർ മ​ട​ങ്ങി​യ​ത്. പി​ന്നീ​ട് അ​ഭി​ഷേ​ക് പൊ​രേ​ലും പൃ​ഥ്വി ഷാ​യും ചേ​ർ​ന്ന് 88 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി. മൂ​ന്ന് സി​ക്സും എ​ട്ട് ഫോ​റും സ​ഹി​തം 40 പ​ന്തി​ൽ 66 റ​ണ്‍സ് നേ​ടി​യ പൃ​ഥ്വി ഷാ ​മ​ട​ങ്ങി. പ​തി​ന​ഞ്ചാം ഓ​വ​റി​ൽ അ​ഭി​ഷേ​ക് പൊ​റേ​ലി​നെ (31 പ​ന്തി​ൽ 41) ബും​റ ടിം ​ഡേ​വി​ഡി​ന്‍റെ കൈ​ക​ളി​ൽ ന​ൽ​കി . ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്തി​നെ ജെ​റാ​ൾ​ഡ് കോ​ട്സീ ഹാ​ർ​ദി​ക്കി​ന്‍റെ കൈ​ക​ളി​ലേ​ക്ക് ന​ൽ​കി മ​ട​ക്കി (1).

ഒ​ര​റ്റ​ത്ത് വി​ക്ക​റ്റ് കൊ​ഴി​യു​ന്പോ​ഴും ആ​ക്ര​മ​ണ ബാ​റ്റിം​ഗ് ന​ട​ത്തി​യ സ്റ്റ​ബ്സ് ഡ​ൽ​ഹി​ക്കു പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി. എ​ന്നാ​ൽ അ​വ​സാ​ന ഓ​വ​റി​ൽ സ്റ്റ​ബ്സി​ന് ബാ​റ്റ് ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. കോ​ട്സി എ​റി​ഞ്ഞ ഈ ​ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റു​ക​ളാ​ണ് വീ​ണ​ത്. 25 പ​ന്തി​ൽ മൂ​ന്നു ഫോ​റും പ​റ​ത്തി​യ സ്റ്റ​ബ്സ് 71 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. മും​ബൈ​യ്ക്കാ​യി ജെ​റാ​ൾ​ഡ് കോ​ട്സി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​സ്പ്രീ​ത് ബും​റ ര​ണ്ടും ഷെ​പ്പേ​ർ​ഡ് ഒ​ന്നും വി​ക്ക​റ്റ് നേ​ടി.

IPL പോയിന്‍റ്

ടീം, ​​മ​​ത്സ​​രം, ജ​​യം, തോ​​ൽ​​വി, പോ​​യി​​ന്‍റ്

രാ​​ജ​​സ്ഥാ​​ൻ 4 4 0 8
കോ​​ൽ​​ക്ക​​ത്ത 3 3 0 6
ല​​ക്നോ 4 3 1 6
ചെ​​ന്നൈ 4 2 2 4
ഹൈ​​ദ​​രാ​​ബാ​​ദ് 4 2 2 4
പ​​ഞ്ചാ​​ബ് 4 2 2 4
ഗു​​ജ​​റാ​​ത്ത് 5 2 3 4
മും​​ബൈ 4 1 3 2
ബം​​ഗ​​ളൂ​​രു 5 1 4 2
ഡ​​ൽ​​ഹി 5 1 4 2