ഗുകേഷ് ഒന്നിൽ
Monday, April 8, 2024 3:25 AM IST
ടൊറൊന്റോ: 2024 കാൻഡിഡേറ്റ്സ് ചെസിൽ ഇന്ത്യയുടെ ഡി. ഗുകേഷ് ഒന്നിൽ തുടരുന്നു. മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ രണ്ട് പോയിന്റാണ് ഗുകേഷിന്. ഇത്രതന്നെ പോയിന്റുമായി റഷ്യയുടെ ഇയാൻ നിപോംനിഷിയും ഗുകേഷിന് ഒപ്പം ഉണ്ട്. അമേരിക്കയുടെ ഫാബിയാനൊ കരുവാനയ്ക്കും രണ്ട് പോയിന്റുണ്ട്.
ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദ മൂന്നാം റൗണ്ടിൽ ജയം നേടി. അമേരിക്കയുടെ ഹികാരു നാകാമുറയെയാണ് പ്രജ്ഞാനന്ദ കീഴടക്കിയത്. ടൂർണമെന്റിൽ പ്രജ്ഞാനന്ദയുടെ ആദ്യ ജയമാണ്.