രാഹുല്‍ കളിക്കില്ല, ബുംറ തിരിച്ചത്തും
Thursday, February 29, 2024 1:46 AM IST
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചാം ടെസ്റ്റില്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ കളിക്കാനുള്ള സാധ്യത വിരളം. വലതു കാലിനുള്ള പരിക്കിനെ തുടര്‍ന്ന് രാഹുലിനെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്കയച്ചതായാണ് റിപ്പോര്‍ട്ട്.
ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തിലാണ് രാഹുല്‍ പരിക്കിന്റെ പിടിയിലാകുന്നത്. ധരംശാലയില്‍ മാര്‍ച്ച് ഏഴിനാണ് അവസാന ടെസ്റ്റ്. രാഹുലിന് പകരം ദേവ്ദത്ത് പടിക്കലിന് അവസരമൊരുങ്ങിയേക്കും. അതേസമയം, റാഞ്ചി ടെസ്റ്റില്‍ വിശ്രമം അനുവദിച്ച പേസർ ജസ്പ്രീത് ബുംറ ധരംശാലയില്‍ തിരിച്ചെത്താ നുള്ള സാധ്യതയുമുണ്ട്.