ബൗളർമാർ മിന്നിച്ചു
Wednesday, February 28, 2024 2:13 AM IST
ബംഗളൂരു: വനിത പ്രീമിയർ ലീഗ് ട്വന്റി 20യിൽ വീണ്ടും ബൗളർമാരുടെ മികവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എട്ട് വിക്കറ്റിന് ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ചു.
ആർസിബിയുടെ രണ്ടാം ജയമാണ്. ടോസ് നേടിയ ബാംഗ്ലൂർ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബൗളർമാരുടെ മുന്നിൽ തകർന്ന ഗുജറാത്തിന് 20 ഓവറിൽ ഏഴു വിക്കറ്റിന് 107 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 25 പന്തിൽ 31 റണ്‍സുമായി പുറത്താകാതെ നിന്ന ദയാലൻ ഹേമലതയാണ് ടോപ് സ്കോറർ.സോഫിയ മോളിനിക്സ് മൂന്നും രേണുക സിംഗ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ചെറിയ സ്കോറിലേക്ക് അനായാസമായാണ് ബാംഗ്ലൂർ ഓപ്പണർമാർ തുടങ്ങിയത്. ക്യാപ്റ്റൻ സ്മൃതി മന്ദാന (43), സബിനേനി മേഘന (36*), എലിസ് പെറി (23*) എന്നിവരുടെ പ്രകടനത്തിൽ ബാംഗ്ലൂർ 12.3 ഓവറിൽ രണ്ടു വിക്കറ്റിന് 110 റണ്‍സ് നേടി.