എലീന നോർമൻ രാജിവച്ചു
Wednesday, February 28, 2024 2:13 AM IST
ന്യൂഡൽഹി: ദീർഘകാലം ഹോക്കി ഇന്ത്യ സിഇഒ ആയിരുന്ന എലീന നോർമൻ രാജിവച്ചു. കഴിഞ്ഞ മൂന്നു മാസമായി മുടങ്ങിയ ശന്പള കുടിശിക നൽകാത്തതിനെത്തുടർന്നാണ് രാജി.
ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ മുഖ്യ പരിശീലക ജാനെകെ ഷോപ്മാൻ കഴിഞ്ഞ ദിവസം രാജിവച്ചതിനു പിന്നാലെയാണ് എലീനയുടെയും രാജി. 13 വർഷം നീണ്ട സേവനമാണ് ഇതോടെ ഓസ്ട്രേലിയയിൽനിന്നുള്ള എലീന അവസാനിപ്പിച്ചത്.