സെഞ്ചുറി നേട്ടത്തില്‍ ലെവന്‍ഡോവ്സ്കി മൂന്നാമത്തെ താരം
Thursday, September 21, 2023 1:26 AM IST
യൂറോപ്യൻ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന നേട്ടത്തിൽ ബാഴ്സലോണയുടെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി.
ചാന്പ്യൻസ് ലീഗിൽ റോയൽ ആന്റ്വെർപിനെതിരേ ബാഴ്സയ്ക്കായി ഗോൾ നേടിയതോടെയാണ് ലെവൻ റിക്കാർഡ് പട്ടികയിൽ ഇടംപിടിച്ചത്.
ചാന്പ്യൻസ് ലീഗിൽ 92 ഗോളും യൂറോപ്പ ലീഗിൽ എട്ടു ഗോളുമാണു ലെവന്റെ അക്കൗണ്ടിലുള്ളത്. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റൈൻ താരം ലയണൽ മെസി എന്നിവർ മാത്രമാണ് യൂറോപ്യൻ മത്സരങ്ങളിലെ ഗോൾവേട്ടയിൽ ലെവൻഡോവ്സ്കിക്കു മുന്നിൽ.