ജോക്കോയിലൂടെ സെർബിയ
Sunday, September 17, 2023 12:24 AM IST
വലെൻസിയ (സ്പെയിൻ): 2023 ഡേവിസ് കപ്പ് ഫൈനൽസിൽ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിന്റെ സെർബിയ ക്വാർട്ടറിൽ.
ആദ്യ മത്സരത്തിൽ 3-0ന് ദക്ഷിണകൊറിയയെ തോൽപ്പിച്ച സെർബിയ രണ്ടാം മത്സരത്തിൽ സ്പെയിനിനെയും ഇതേ വ്യത്യാസത്തിൽ കീഴടക്കിയാണ് ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്.
സ്പെയിനിനെതിരായ രണ്ടാം സിംഗിൾസിൽ നൊവാക് ജോക്കോവിച്ച് 6-3, 6-4ന് അലജാഡ്രൊ ഡേവിഡോവിച്ച് ഫൊകിനയെ തോൽപ്പിച്ചു.