ജർമൻ കപ്പ് ലൈപ്സിഗിന്
ജോസ് കുന്പിളുവേലിൽ
Sunday, June 4, 2023 11:31 PM IST
മ്യൂണിക്: ജർമൻ കപ്പ് ഫുട്ബോൾ കിരീടം (ഡിഎഫ്ബി പോക്കൽ) ആൽബി ലൈപ്സിഗ് സ്വന്തമാക്കി. ഫൈനലിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കി ലൈപ്സിഗ് കപ്പുയർത്തി. തുടർച്ചയായ രണ്ടാം തവണയാണ് ലൈപ്സിഗ് ജർമൻ കപ്പ് ചാന്പ്യന്മാരാകുന്നത്. ക്രിസ്റ്റഫർ എൻകുങ്കു (71’), ഡൊമിനിക് സൊബൂസ്ലി (85’) എന്നിവർ ലൈപ്സിഗിനായി വല കുലുക്കി.