ഗാർഷ്യ, ഒസ്റ്റപ്പെങ്കോ പുറത്ത്; സിറ്റ്സിപാസ് മുന്നോട്ട്
Thursday, June 1, 2023 12:45 AM IST
പാരീസ്: ഫ്രഞ്ച് താരം കരോളിൻ ഗാർഷ്യയും മുൻ ജേതാവ് യെലേന ഒസ്റ്റപ്പെങ്കോയും ഫ്രഞ്ച് ഓപ്പണിൽനിന്നു പുറത്ത്. രണ്ടാം റൗണ്ടിൽ അന്ന ബ്ളിങ്കോവയോടാണ് അഞ്ചാം സീഡായ ഗാർഷ്യ പരാജയപ്പെട്ടത്.
കന്നി വിദേശ ഗ്രാൻസ്ളാം കളിക്കുന്ന പെയ്റ്റണ് സ്റ്റേണ്സിനോടാണ് ലാത്വിയൻ താരം ഒസ്റ്റപ്പെങ്കോ തോൽവി വഴങ്ങിയത്. മൂന്നാം സീഡ് ജെസിക്ക പെഗുലയും നിലവിലെ വനിതാ വിഭാഗം ചാന്പ്യൻ ഇഗ സ്വിറ്റെകും അടുത്ത റൗണ്ടിലേക്കു മുന്നേറി.
പുരുഷവിഭാഗത്തിൽ സ്റ്റെഫാനോസ് സിറ്റ്സിപാസ് സ്പെയിനിന്റെ റോബർട്ടോ കാർബയ്യസിനെ വീഴ്ത്തി മുന്നേറി.